---
title: "പ്രണയ സാഫല്യം; ഏഴ് വയസ്സ് വ്യത്യാസം തടസ്സമായില്ല, ഉദയ്പൂരിൽ 'വിരോഷ്' വിവാഹം ഇന്ന്!"
english_title: "'Virosh' wedding in Udaipur today"
publisher: "moviemax.in"
canonical_url: "https://moviemax.in/news/344292/'Virosh' wedding in Udaipur today"
published_at: "2026-02-26T09:42:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699fc8d5f0501_tru3.jpg"
keywords: []
---

# പ്രണയ സാഫല്യം; ഏഴ് വയസ്സ് വ്യത്യാസം തടസ്സമായില്ല, ഉദയ്പൂരിൽ 'വിരോഷ്' വിവാഹം ഇന്ന്!

> **Lead Summary:** **[ **തെന്നിന്ത്യൻ സിനിമാലോകം ഏറെ നാളായി കാത്തിരുന്ന രശ്മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടെയും വിവാഹം എട്ടു വർഷത്തെ നീണ്ട പ്രണയത്തിനൊടുവിൽ ഇന്ന് ഉദയ്പൂരിൽ വെച്ച് നടക്കുകയാണ്.

## Article Content

**[ **തെന്നിന്ത്യൻ സിനിമാലോകം ഏറെ നാളായി കാത്തിരുന്ന രശ്മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടെയും വിവാഹം എട്ടു വർഷത്തെ നീണ്ട പ്രണയത്തിനൊടുവിൽ ഇന്ന് ഉദയ്പൂരിൽ വെച്ച് നടക്കുകയാണ്.

ആരാധകർ സ്‌നേഹത്തോടെ വിളിക്കുന്ന ‘വിരോഷ്’ എന്ന പേര് തന്നെ തങ്ങളുടെ വിവാഹത്തിന് 'ദ് വെഡ്ഡിങ് ഓഫ് വിരോഷ്' എന്ന് പേരിട്ടുകൊണ്ട് താരങ്ങൾ സ്വീകരിച്ചു. സിനിമയിലെ ഇവരുടെ മികച്ച ഓൺസ്ക്രീൻ കെമിസ്ട്രി കണ്ട ആരാധകർ പണ്ടേ ഇവർ പ്രണയത്തിലാണെന്ന് വിധിയെഴുതിയിരുന്നു.

യഥാർത്ഥ ജീവിതത്തിലും ഇരുവരും ഒന്നിക്കുമ്പോൾ ഇവരുടെ പ്രായവ്യത്യാസവും വിദ്യാഭ്യാസ പശ്ചാത്തലവുമാണ് ഇപ്പോൾ ചർച്ചയാകുന്നത്. 1989-ൽ ജനിച്ച വിജയ്ക്ക് 36 വയസ്സും 1996-ൽ ജനിച്ച രശ്മികയ്ക്ക് 29 വയസ്സുമാണുള്ളത്.

ഇവർ തമ്മിൽ ഏഴ് വയസ്സിന്റെ വ്യത്യാസമുണ്ടെങ്കിലും പ്രണയത്തിൽ അതൊന്നും ഒരു തടസ്സമല്ലെന്നാണ് ആരാധകരുടെ പക്ഷം. 'ഗീത ഗോവിന്ദം', 'ഡിയർ കോമ്രേഡ്' തുടങ്ങിയ സിനിമകളിലെ ഇവരുടെ പൊരുത്തം ആ പ്രായവ്യത്യാസത്തെ മറികടക്കുന്നതായിരുന്നു.

അഭിനയത്തിന് പുറമെ മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് രണ്ടുപേരും. ബെംഗളൂരുവിലെ രാമയ്യ കോളജിൽ നിന്ന് രശ്മിക ബിരുദം നേടിയപ്പോൾ, ഹൈദരാബാദിലെ ബദ്രുക കോളജിൽ നിന്നാണ് വിജയ് ബി.കോം പൂർത്തിയാക്കിയത്.

ഉദയ്പൂരിലെ സ്വകാര്യ ചടങ്ങുകൾക്ക് ശേഷം മാർച്ച് 4-ന് ഹൈദരാബാദിൽ വെച്ച് സിനിമാ സുഹൃത്തുക്കൾക്കായി വമ്പിച്ച വിവാഹ വിരുന്നും ഒരുക്കിയിട്ടുണ്ട്.

**
**

### Related Links & Sources
- [Original Story Source](https://moviemax.in/news/344292/'Virosh' wedding in Udaipur today)